മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളിലൊരാളാണ് ഫഹദും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ ചെയിനിന് പിന്നാലെയാണ് ആരാധകരിപ്പോൾ.
മൂന്ന് പേരുകളാണ് നസ്രിയയുടെ ചെയിനിന്റെ ലോക്കറ്റിലുള്ളത്. ഫഹദ്, നസ്രിയ എന്നിവർക്കൊപ്പം മുന്നാമതൊരാൾ കൂടി ലോക്കറ്റിൽ ഇടം നേടിയിട്ടുണ്ട്. ഒറിയോ എന്നാണ് മൂന്നാമത്തെയാളുടെ പേര്. ആരാണ് ഓറിയോ എന്നല്ലേ? ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളർത്തു നായയാണ് ഓറിയോ.
ഇരുവരുടെയും മിക്ക ചിത്രങ്ങളിലും ഈ നായക്കുട്ടി സ്ഥാനം പിടിക്കാറുണ്ട്. ഓറിയോ തന്റെ ആത്മ മിത്രമാണെന്നും മുമ്പ് നസ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഫഹദിന്റെ സഹോദരിയാണ് ഓറിയോ എന്ന പേരിട്ടതെന്നും നടി അൻ്ന് വ്യക്തമാക്കിയിരുന്നു.