ഗുവാഹത്തി: ലോകത്തെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. അതിനിടെ കൊറോണ വെെറസിനെ ഇല്ലാതാക്കാൻ ചാണകത്തിന് കഴിയുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അസാം ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നാണ് ഹരിപ്രിയയുടെ വാദം.
"ചാണകം വളരെ നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പശുവിന്റെ മൂത്രം പ്രദേശത്ത് തളിക്കുമ്പോൾ അവിടം ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ ഗോമൂത്രത്തിന് കൊറോണ വെെറസ് ഇല്ലാതാക്കാൻ സാധിക്കും". -എം.എൽ.എ പറഞ്ഞു.
മതപരമായ ചടങ്ങുകളിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് ശാസ്ത്രീയ കാരണങ്ങളുണ്ട്. പശുവിനെ ഇന്ത്യയിൽ ഒരു വിശുദ്ധ മൃഗമായി കണക്കാക്കുന്നു. ഹിന്ദു മതപരമായ ആചാരങ്ങൾ, മരുന്നുകൾ, വളം, ഇന്ധനം എന്നിവയ്ക്കായും ചാണകം പരമ്പരാഗതമായി ഉപയോഗിക്കുന്നതായും അവർ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കടത്തുന്ന ഗോക്കളാണ് ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.
ഗോമാംസകയറ്റുമതിയില്‍ ബംഗ്ലാദേശിന് ലോകത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. അവര്‍ കയറ്റുമതി ചെയ്യുന്നത് മുഴുവന്‍ ഇന്ത്യയില്‍ നിന്നുള്ള ഗോക്കളെയാണെന്നും നദികളിലൂടെയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള പശുക്കടത്തല്‍ നടക്കുന്നതെന്നും സുമന്‍ ഹരിപ്രിയ കൂട്ടിച്ചേര്‍ത്തു. അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ പശുക്കടത്തലിനെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സുമന്‍ ഹരിപ്രിയ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രോഗപ്രതിരോധശേഷിയെ കുറിച്ച് വിവരിച്ചത്.