xsr

തായ്‌ലാന്റിൽ വിപണിയിലെത്തിയ യമഹയുടെ പുതിയ ഇരുചക്രവാഹനമായ എക്സ്.എസ്.ആർ 155 സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ​ ആർ 15 വി 3,​ എം.റ്റി 15 എന്നിവയ്ക്കുശേഷം യമഹ പുറത്തിറക്കുന്ന മോ‌ഡലാണ് എക്സ്.എസ്.ആർ 155.

മുൻപ് വിപണിയിലുണ്ടായിരുന്ന യമഹ എക്സ്.എസ് ക്രൂയിസ് ബൈക്കുകളുടെ പിൻഗാമിയായിട്ടാണ് എക്സ്.എസ്.ആർ 155 രംഗത്തെത്തുന്നത്. 1985ലാണ് എക്സ്.എസ് ബൈക്കുകളുടെ വിപണനം യമഹ അവസാനിപ്പിച്ചത്,​ എന്നാൽ 2016ൽ എക്സ്.എസ്.ആർ 700,​എക്സ്.എസ്.ആർ 900 എന്നീ ബൈക്കുകൾ യമഹ വിപണിയിലിറക്കിയിരുന്നു. ഇപ്പോൾ വിപണിയിൽ യമഹയുടെ എന്റ്രി ലെവൽ ബൈക്കായ എക്സ്.എസ്.ആർ 155 എത്തിയിരിക്കുകയാണ്.

പഴയ ആഢ്യത്തമുള്ള രൂപവും പുതിയ സാങ്കേതിക സവിശേഷതയുള്ളതും എന്ന അർഥത്തിൽ നിയോറിക്കോ എന്നാണ് യമഹ എക്സ്.എസ്.ആർ 155 നെ വിശേഷിപ്പിക്കുന്നത്.

മുന്നിലും പിന്നിലുമുള്ള ലൈറ്റുകൾക്ക് ഉരുണ്ടരൂപമാണ് എക്സ്.എസ്.ആർ 155ന്. വൃത്താകൃതിയിലുള്ള സ്പീഡോമീറ്ററും പഴയരീതിയിലുള്ള ഒറ്റ സീറ്റും ഈ ബൈക്കുകളുടെ പ്രതേകതയാണ്. കഫേറൈസർ പോലുള്ളതാണ് ടാങ്കിന്റെ മാതൃക. എൽ.ഇ.ഡി യാണ് ലൈറ്റും ഡിജിറ്റൽ സ്പീഡോമീറ്ററും ആധുനിക സ്വഭാവത്തെയും കാണിക്കുന്നു. ബൈക്കിന്റെ ചക്രത്തിന്റെ വ്യാസം എം.റ്റി 15 നെ ആപേക്ഷിച്ച് കുറവ് വന്നിട്ടുണ്ട്, എം.റ്റി 15ൽ 2020 എം.എം എന്നത് എക്സ്.എസ്.ആർ 155ൽ 2000 എം.എം ആയാണ് കുറഞ്ഞത്. ഗ്രൗണ്ട് ക്ളിയറൻസ് 150ൽ നിന്ന 175 ആയി ഉയർന്നിട്ടുണ്ട്. എം.റ്റി 15 പോലെ തന്നെ 10 ലിറ്റർ ടാങ്കിന്റെ പരിധി.

ആർ.എക്സ് 100,​ ആർ.എക്സ് 135 ബൈക്കുകളുമായി രൂപസാദൃശ്യമുള്ള എക്സ്.എസ്.ആർ 155 ലഭ്യമാകുക വെള്ള-ചുകപ്പ്,​ കറുപ്പ്-ഗ്രേ,​ കറുപ്പ്,​ പച്ച എന്നീ നിറങ്ങളിലാണ്.


വി.വി.എ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന 155 ലിക്വിഡ് കൂൾ എഞ്ചിനാണ് യമഹ ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 155 സി.സിയിൽ പ്രവർത്തിക്കുന്ന എഞ്ചിൻ 18.9 ബി.എച്ച്.പിയും 14.7 എൻ.എം ടോർക്കുമായിരിക്കും ഉൽപാദിപ്പിക്കുക. 6 ഗിയറുകളടങ്ങുന്ന വണ്ടിയിൽ മുൻഭാഗത്ത് അപ്പ് ഡൗണും പിൻഭാഗത്ത് മോണോഷോക്ക് ഷേക്ക്ഒബ്സർവറുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ടോർക്ക് സ്പീഡ് 140 കിലോമീറ്റർ\മണിക്കൂറാണ്.

എക്സ്.എസ്.ആർ 155 ഇന്ത്യയിലെത്തുമ്പോൾ ബൈക്കിൽ പ്രകടമായ മാറ്റം വരുമെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം. നിലവിൽ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പ് ഡൗൺ ഷേക്ക്ഒബ്സർവർ ഇന്ത്യയിലെത്തുബോൾ ടെലസ്കോപ്പിക്ക് ഷേക്ക്ഒബ്സർവർ ആവാൻ സാധ്യതയുണ്ട്. ‌ഡബിൾ ചാനൽ എ.ബി.എസ് സിംഗിൾചാനൽ ചാനൽ എ.ബി.സ് ആകാനും സാധ്യതയുണ്ട്. തായ്ലാന്റിന്റെ ഈ ബൈക്കിന്റെ വിപണി വില കണക്കാക്കിയാൽ ഇന്ത്യൻ രൂപ 2 ലക്ഷത്തിന് പുറത്തുവരും. ഇന്ത്യൻ വിപണിയിൽ ഇത്രയും വിലയുള്ള ബൈക്കുകൾ വിജയമാവാറില്ല. അതിനാലാണ് മാറ്റങ്ങൾ വരുത്തി ഇന്ത്യയിൽ ഇറക്കുന്നത്. ഉടൻ തന്നെ ഇന്ത്യയിൽ എക്സ്.എസ്.ആർ 155 എത്തുമെന്നാണ് പ്രതീക്ഷ.