sharukh

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസിനു നേരെ തോക്കു ചൂണ്ടുകയും വെടിയുതിർക്കുകയും ചെയ്ത മുഹമ്മദ് ഷാരൂഖ് അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഉത്തർപ്രദേശിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജാഫറാബാദ്-മൗജ്പൂർ പ്രദേശത്തുവെച്ചാണ് യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടിയതും ശേഷം വെടിയുതിർത്തതും. ചുവന്ന ടീഷർട്ട് ധരിച്ച് തോക്ക് പിടിച്ചിരിക്കുന്ന ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തിന് ശേഷം കുടുംബത്തിനൊപ്പം ഒളിവിൽ പോയ ഷാരൂഖിന് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയായിരുന്നു പൊലീസ്.