അവതാരകനായും അഭിനേതാവുമായി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കിഷോർ സത്യ. മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലും താരമെത്തി. സംവിധായകൻ ജോസ് തോമസിന്റെ അസിസ്റ്റന്റായാണ് കിഷോർ സത്യ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. കാഞ്ഞിരപ്പള്ളി കറിയാച്ചൻ, അടിവാരം എന്നീ ചിത്രങ്ങളൊക്കെ ജോസ് തോമസിന്റെ സഹസംവിധായകനായി വർക്ക് ചെയ്തു. "ഇഷ"യാണ് കിഷോറിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലൂടെ തന്റെ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
"ഇഷയാണ് ഏറ്റവും പുതിയ സിനിമ. ഒരു ഹൊറർ ചിത്രമാണ്. ഡയറക്ടർ ജോസ് തോമസ് ആണ് സംവിധാനം ചെയ്തത്. ഇഷ എന്ന കാരക്ടർ ചെയ്യുന്ന കുട്ടിയുടെ പേരും ഇഷ എന്നാണ്. ഒരു പറ്റം പുതിയ ആൾക്കാരാണ് സിനിമയിലുള്ളത്. നാടക നടനടക്കം ചിത്രത്തിലുണ്ട്. പതിവ് ഹൊറർ ചിത്രങ്ങളിൽ തറവാടും അവിടുത്തെ ആരെങ്കിലും മരിച്ച് ദുരാത്മാവ് ആകുന്നതും ഒരു തിരുമേനിയും പൂജയും പ്രേതബാധ ഒഴിപ്പിച്ചു വിടലുമൊക്കെയാണ് കാണിക്കുന്നത്.
പതിവു വെള്ള സാരിയുടുത്തു വരുന്ന പ്രേതങ്ങൾ ഇപ്പോഴുള്ളവർക്കൊരു തമാശയായി തോന്നാം. സിനിമാ വിശേഷങ്ങൾക്കിടെ അവതാരകയുടെ ചോദ്യങ്ങൾക്കിടെയാണ് കിഷോർ സ്വർണത്തെ കുറിച്ച് പറഞ്ഞത്. സ്വന്തം ഭാര്യക്ക് സ്വർണം വാങ്ങിച്ചുകൊടുക്കാത്ത ഞാനാണ് ആങ്കർക്ക് സ്വർണം വാങ്ങിച്ചു തരുന്നത് എന്നായിരുന്നു ചോദ്യത്തിന് കിഷോറിന്റെ മറുപടി.