
ജയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ പുതിയ നിർഭയ, സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ചു. ശേഷം യുവതിയെ കാറിൽ കയറ്റി കൊണ്ടുപോവുകയും രാത്രി മുഴുവനും ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടുകൂടുമെന്ന് പൊലീസ് അറിയിച്ചു.