pm-modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യമീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ പുതിയ തീരുമാനം. ഒരു ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് കെെകാര്യം ചെയ്യാമെന്നാണ് പുതിയ പ്രഖ്യാപനം. വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഒരുദിവസത്തേക്ക് നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയയെ കൈക്കാലാക്കാന്‍ അവസരം എന്ന ബാനറുമായാണ് മോദിയുടെ ട്വീറ്റ്. കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ 'കൈകാര്യം'ചെയ്യാം എന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

This Women's Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.

Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu

— Narendra Modi (@narendramodi) March 3, 2020

അതേസമയം,​ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റില്‍ നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതേപ്പറ്റിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.