പരീക്ഷാകേന്ദ്രത്തിൽ മാറ്റം
വകുപ്പുതല പരീക്ഷ - ജനുവരി 2020 ന്റെ ഭാഗമായി 7 ന് നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ പാലക്കാട്, എൻ.എസ്.എസ്. കോളേജ് ഒഫ് എൻജിനിയറിംഗ് എന്ന പരീക്ഷാ കേന്ദ്രത്തിൽ മൂന്ന് ബാച്ചുകളിലായി ഉൾപ്പെടുത്തിയിരുന്ന 300 പരീക്ഷാർത്ഥികൾക്ക് എറണാകുളം, സ്കൂൾ ഒഫ് എൻജിനിയറിംഗ്, കുസാറ്റ് എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ നടത്തും. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ വകുപ്പുതല പരീക്ഷാ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 101/18 വിജ്ഞാപന പ്രകാരം റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (ലെതർ വർക്സ്) എൻ.സി.എ - എൽ.സി./എ.ഐ തസ്തികയിലേക്ക് 11 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 എ വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546448).
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 386/17 വിജ്ഞാപന പ്രകാരം മാനേജർ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546331).
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 430/14 വിജ്ഞാപന പ്രകാരം സൈറ്റ് എൻജിനിയർ ഗ്രേഡ് 2 തസ്തികയിലേക്ക് 13 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും രണ്ട് ബാച്ചുകളിലായി പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546385).