maruti

തൃശൂർ: മാരുതി സുസുക്കിയുടെ പുതിയ വിറ്രാര ബ്രെസ 1.5 ലിറ്റർ പെട്രോൾ മോഡൽ വിപണിയിലെത്തി. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് തൃശൂർ ഷോറൂമിൽ ചലച്ചിത്രതാരം രചന നാരായണൻകുട്ടി പുതിയ മോഡൽ പുറത്തിറക്കി. ബി.എസ്-6 ചട്ടങ്ങൾ പാലിക്കുന്ന പുതിയ ബ്രെസ ഏഴ് വേരിയന്റുകളിൽ ലഭ്യമാണ്.

ഓട്ടോമാറ്രിക് പതിപ്പിന് 9.81 ലക്ഷം രൂപ,​ മാനുവൽ പതിപ്പിന് 7.39 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. ഇവ ലിറ്ററിന് യഥാക്രമം 18.78 കിലോമീറ്റർ,​ 17.3 കിലോമീറ്റർ എന്നിങ്ങനെ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. ചടങ്ങിൽ തൃശൂർ സ്വദേശിയും സി.ബി.എസ്.ഇ ടീച്ചർ എക്‌സലൻസ് അവാർഡ് ജേതാവുമായ ലെറ്റിഷ ഡെന്നിയെ ആദരിച്ചു. ബ്രാഞ്ച് ഹെഡ് കെ.ജി. ഹരികുമാർ,​ ജനറൽ മാനേജർ സർവീസസ് എൻ.വി. ജോണി,​ സെയിൽസ് മാനേജർ സിജോ ജോൺ,​ ഷോറൂം മാനേജർ ജിം ജോർജ് എന്നിവർ സംബന്ധിച്ചു.