മുരുക്കുംപുഴ: മംഗലപുരം ഗ്രാമപഞ്ചായത്ത് തിമിര വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ മുരുക്കുംപുഴ ലയൺസ് ക്ലബ് മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഓ‌ർഗനൈസേഷൻ ലൈബ്രറിയുടെയും തോന്നയ്ക്കൽ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ കണ്ണാശുപത്രിയുടെ സഹകരണത്തോടെ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 8ന് രാവിലെ എട്ട് മുതൽ ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ ശസ്ത്രക്രിയ ആവശ്യമുള്ളവരെ അന്ന് തന്നെ ആശുപത്രിയിലെത്തിക്കും. യാത്രാചെലവ്, താമസം, ആഹാരം തുടങ്ങിയ ചിലവുകൾ സൗജന്യമാണെന്ന് മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവും മുരുക്കുംപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസും അറിയിച്ചു. പ്രമേഹം, ഗ്ലൂക്കോമ, കോങ്കണ്ണ്, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, കൃഷ്ണമണിയിൽ വൃണം തുടങ്ങി എല്ലാ രോഗങ്ങളും ക്യാമ്പിൽ പരിശോധിക്കും. കണ്ണട ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകും. ഫോൺ: 9895318508, 9744083521.