പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (റീസ്ട്രക്ച്ചേർഡ്) ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (റീസ്ട്രക്ച്ചേർഡ്) (മേഴ്സിചാൻസ് - 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (മേഴ്സിചാൻസ് - 2008 അഡ്മിഷൻ വരെ, 2009 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തെ 2013 സ്കീമിലെ 2015, 2016, 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ബി.ടെക് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - സെപ്റ്റംബർ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ.
അന്തർദ്ദേശീയ സമ്മേളനം
വേദാന്തപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിവർഷം നടത്തിവരുന്ന അന്തർദേശീയ സമ്മേളനം 'ഭാസസമാരോഹഃ' 2020 മാർച്ച് 20 മുതൽ 22 വരെ സർവകലാശാലയിൽ നടത്തും. പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ താൽപ്പര്യമുളളവർ vijayaisavasyam@gmail.com എന്ന Mail id യിലേക്ക് പ്രബന്ധങ്ങൾ അയയ്ക്കേതാണ്. വിശദവിവരങ്ങൾക്ക്: 8547201074, 9544043727, 9446409948.