mg-university
MG university

അപേക്ഷ തീയതി നീട്ടി

നാലാം സെമസ്റ്റർ (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ അഞ്ചുവരെയും 525 രൂപ പിഴയോടെ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം. നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. പരീക്ഷയുടെ അപേക്ഷ തീയതിക്ക് മാറ്റമില്ല.

ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം/ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം. 2017 മുതൽ അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. 2017ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായി ഫീസടച്ച് അപേക്ഷ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കണം. എം.എസ്‌സി വിദ്യാർത്ഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ വിഭാഗം), എം.എ./എം.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ വിഭാഗം), എം.എസ്‌സി./എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ വിഭാഗം), എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർത്ഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ വിഭാഗം) എന്നിവർക്കാണ് അപേക്ഷ നൽകേണ്ടത്. ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷ തീയതി

ഒന്നു മുതൽ ആറുവരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 16 വരെയും 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. വിദ്യാർത്ഥികൾ 5250 രൂപ മേഴ്‌സി ചാൻസ് ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നും രണ്ടും വർഷ ബി.എഫ്.എ പരീക്ഷയുടെ പ്രാക്ടിക്കൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഒൻപതു മുതൽ ഏപ്രിൽ ഏഴുവരെ നടക്കും.

പി.ജി. സപ്ലിമെന്ററി

ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. 2017 അഡ്മിഷൻ വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് സർവകലാശാല വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 04812732280, ഇമെയിൽ: examregistration@mgu.ac.in.

സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഫോൺ: 04812731037.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്. മോഡൽ 1, 2, 3 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ ഓൺലൈനായി അപേക്ഷിക്കാം.