തൃശൂർ: ധനലക്ഷ്‌മി ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി സുനിൽ ഗുർബക്‌സാനി ചുമതലയേറ്റു. മൂന്നു വർഷത്തേക്കാണ് നിയമനം. ആക്‌സിസ് ബാങ്ക്, സ്‌റ്റേറ്ര് ബാങ്ക് ഒഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ എന്നിവയിലായി മൂന്നു ദശാബ്‌ദക്കാലത്തെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.
ആക്‌സിസ് ബാങ്കിന്റെ ഈസ്‌റ്ര് റീജിയൺ മേധാവി, ബിസിനസ് ബാങ്കിംഗ് സോണൽ ഹെഡ്, എസ്.എം.ഇ വിഭാഗത്തിന്റെ നാഷണൽ ഹെഡ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഫിനാൻസിൽ എം.ബി.എയുമുള്ള സുനിൽ ഗുർബക്‌സാനി, ഇന്ത്യൻ ഇൻസ്‌റ്റിറ്ര്യൂട്ട് ഒഫ് ബാങ്കേഴ്‌സ് സർട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ്.