suresh-gopi

സ്ത്രീധനത്തിനെതിരെ രൂക്ഷവിമർശവുമായി സൂപ്പർതാരം സുരേഷ് ഗോപി. ഒരു സ്വകാര്യ ചാനലിലെ അവതരണത്തിനിടെയാണ് സ്ത്രീധനത്തിനെതിരെ താരം ആഞ്ഞടിച്ചത്. മത്സരാർത്ഥി സത്രീധനവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന സാഹചര്യം വിശദമാക്കവെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകൾ-

'20 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. അഞ്ചിനെങ്കിലും എനിക്ക് യോഗ്യതയയില്ല. അങ്ങനെ ഓരോരുത്തരും സ്വയം അങ്ങ് യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടികളുടെ അച്ഛനമ്മമാർ യോഗ്യതയ്‌ക്ക് വില നിശ്‌ചയിക്കാൻ ബാധ്യസ്ഥരാവുക. തിരിച്ച് പെണ്ണുങ്ങൾ ഇന് ആൺതുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്‌ചയിച്ച് ദൃഢമായി ചുവടുറപ്പിച്ചാൽ ഈ .'..........' ആണുങ്ങൾ എന്തുചെയ്യും. ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികളുണ്ട്. അവർക്ക് വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി ഈ അച്ഛനെ കണ്ടോളൂ, മനസിലാക്കി കൊള്ളൂ. ഇല്ലെങ്കിൽ വേണ്ട, അവർ ഒറ്റയ്‌ക്ക് ജീവിക്കും. വെരി ബാഡ്. ജീവിതം ദൈവം വിരിച്ചു തരുന്ന പച്ച പരവതാനിയാണ്. അത്രേയുള്ളൂ'.