കൊച്ചി: വാദ്യകലാരംഗത്തെ പ്രമുഖ കലാകാരന്മാർക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്‌റ്ര് നൽകുന്ന സുവർണമുദ്ര പുരസ്‌കാരം മദ്ദള കലാകാരൻ കൂത്താട്ടുകുളം മോഹനന് സമ്മാനിച്ചു. ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാതുൽരാം, ട്രസ്‌റ്റ് മെമ്പർ കെ.കെ. ബാലചന്ദ്രൻ, തിരുവാതിര അക്കാഡമി കൺവീനർ എം.കെ. ദാസ്, എം.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.