കൊച്ചി: കോർപ്പറേഷൻ ബാങ്ക് കൽപ്പാത്തി ശാഖയിലെ ഉപഭോക്താവും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയിൽ (പി.എം.എസ്.ബി.വൈ) അംഗവുമായിരുന്ന, വാഹനാപകടത്തിൽ മരിച്ച റെയിൽവേ ജീവനക്കാരൻ മുഹമ്മദ് ഇബ്രാഹിമിന്റെ കുടുംബത്തിന് ബാങ്ക് രണ്ടുലക്ഷം രൂപ ഇൻഷ്വറൻസ് തുക കൈമാറി. ശാഖയിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ബാങ്ക് ബംഗളൂരു സർക്കിൾ ജനറൽ മാനേജർ എൻ. വീരഭദ്രപ്പയാണ്, പി.എം.എസ്.ബി.വൈ പദ്ധതിയിലെ അക്‌സിഡന്റ് ഇൻഷ്വറൻസ് തുക കൈമാറിയത്.
ബാങ്കിന്റെ കൊച്ചി സോണൽ ഹെഡ് മഞ്ജുനാഥസ്വാമി, കൽപ്പാത്തി ശാഖാ മാനേജർ വി.എം. ശിവദാസ്, പാലക്കാട് മെയിൻ ബ്രാഞ്ച് മാനേജർ കെ. സോമസുന്ദരൻ എന്നിവർ സംബന്ധിച്ചു.