കൊച്ചി: ഹിന്ദിയുടെ പ്രചരണാർത്ഥം യൂകോ ബാങ്ക് ഏർപ്പെടുത്തിയ രാജ്ഭാഷാ സമ്മാൻ അവാർഡുകൾ വിതരണം ചെയ്‌തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ 2019 എം.എ. ഹിന്ദി ബാച്ചിൽ മികച്ച വിജയം നേടിയ എസ്. പ്രവീണ, ദേവി കാർത്തിയായിനി, എസ്.എൽ. മൈമ എന്നിവരാണ് കാഷ് അവാർഡും മെമന്റോയുമുള്ള പുരസ്‌കാരത്തിന് അർഹർ.
അവാർഡ് ദാനച്ചടങ്ങിൽ യൂകോ ബാങ്ക് എറണാകുളം സോണൽ മാനേജർ എം. വീരഭദ്രം, രാജ്ഭാഷാ ചീഫ് മാനേജർ ഡോ. രജ്‌നി ഗുപ്‌ത്, സീനിയർ മാനേജർ ബെലോണ മാത്യു, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. ശാന്തി നായർ, സർവകലാശാല രജിസ്‌ട്രാർ ഡോ.എം.ബി. ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.