ഇംഫാലിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ ഷോട്ട് പുട്ടിൽ വെള്ളി നേടിയ എൽ. ഗണേഷ് ബാബുവും( മുകളിൽ ) വഡോദരയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തലിൽ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയ എൽ.വിനോദ് കുമാറും (താഴെ ) . തിരുവനന്തപുരം തൃക്കണ്ണാപുരം എസ്.എൽ. അവന്യുവിൽ പരേതനായ എസ്. ലക്ഷ്മണന്റെയും എം. ലല്ലത്തിന്റെയും മക്കളാണ് ഇരുവരും. സെക്രട്ടേറിയറ്റിൽ ഹയർ ഗ്രേഡ് സെക്ഷൻ ഒാഫീസറായ വിനോദ് കുമാർ അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് മീറ്റിന് യോഗ്യതയും സ്വന്തമാക്കി.