accident

കൊച്ചി: വല്ലാർപ്പാടം കണ്ടെയ്‌നർ റോഡിൽ വച്ച് തമ്മിൽ കൂട്ടിയിടിച്ച ലോറികൾക്കിടയിൽ പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഡി.പി വേൾഡിന് മുൻപിൽ വച്ചാണ് രണ്ടു കണ്ടെയ്‌നർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതും സ്‌കൂട്ടർ യാത്രക്കാരൻ ഇതിന്റെ ഇടയിൽ പെടുന്നതും. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഫോർട്ട് വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെ മകനായ സാമുവൽ ജോസഫാണ് മരിച്ചത്. ഇദ്ദേഹത്തിന് 23 വയസായിരുന്നു പ്രായം. മുൻപിൽ പോയിരുന്ന കണ്ടെയ്‌നറിനു പിന്നിലായി മറ്റൊരു കണ്ടെയ്‌നർ ഇടിക്കുകയായിരുന്നു. ഇടിച്ച കണ്ടെയ്‌നറിന്റെ മുൻഭാഗം ആഘാതത്തിൽ പൂർണമായും തകർന്നിട്ടുണ്ട്.