ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ, കൊളാജന്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ സി എന്നിവയുടെ കലവറയാണ് കിവി ഫ്രൂട്ട്. വിറ്രാമിൻ എ, ബി 6, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാണ് കിവിയിലുള്ള പ്രധാന പോഷകഘടകങ്ങൾ. കിവിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ ചർമ്മരോഗങ്ങൾ തടയുന്നു. വാർദ്ധക്യത്തെ തടയാൻ അദ്ഭുതകരമായ കഴിവുള്ള ഫലമാണിത്. കിവിയും തൈരും ചേർന്ന ഫേസ് പാക്ക് സൂര്യതാപം ഉൾപ്പെടെയുള്ള പരിക്കുകളെ ഭേദമാക്കാൻ കഴിവുള്ള മിശ്രിതമാണ്. കിവി ജ്യൂസ് നിത്യവും കഴിക്കുന്നതിലൂടെ രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മത്തിന് പുതുമ നേടാനും സഹായിക്കും. തിളക്കമുള്ളതും മാർദ്ദവമേറിയതുമായ ചർമ്മം സ്വന്തമാക്കുന്നതിന് പുറമേ വേനൽക്കാലത്തും മഞ്ഞുകാലത്തും ചർമ്മത്തിനുണ്ടാകുന്ന സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാനും കിവി സഹായിക്കും.