കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ , ഓഫീസുകൾ എന്നിവിടങ്ങളിലെ സെലക്ഷൻ പോസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ്സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 1355 ഒഴിവുണ്ട്. എസ്എസ്എൽസി, പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായം 18/ 21. - ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓരോ തസ്തികക്കും പ്രായപരിധി വ്യത്യസ്തമാണ്.
ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന കംപ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്( ബേസിക് അറിത്മറ്റിക് സ്കിൽ), ഇംഗ്ലീഷ് ലാംഗ്വേജ്((ബേസിക് നോളജ്) എന്നിവയിൽനിന്നാണ് ചോദ്യങ്ങൾ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റുവിവരങ്ങൾ എന്നിവ പരിശോധിക്കും. സ്റ്റാഫ് സെലക്ഷൻ കമീഷന്റെ റീജണൽ ഓഫീസിൽ വച്ചാണ് പരിശോധന. റീജണൽ www.ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 20.
കേരളം, ലക്ഷദ്വീപ്, കർണാടകം എന്നിവയുൾപ്പെടുന്ന കേരള–-കർണാടക റീജണിൽ കവറത്തി, ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.
വിലാസം: Regional Director (KKR), Staff Selection Commission, 1 st Floor, “E” Wing, Kendriya Sadan,
Koramangala, Bengaluru,Karnataka -560034. (www.ssckkr.kar.nic.in). വിശദവിവരം വെബ്സൈറ്റിൽ.
നബാർഡ് കൺസൾട്ടൻസിയിൽ
നബാഡിന്റെ അനുബന്ധ സ്ഥാപനമായ കൺസൾട്ടൻസിയിൽ വിവിധ ഒഴിവുകൾ. കേരളത്തിൽ മാത്രം മൂന്ന് ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒഴിവുകൾ: 1. ജൂനിയർ കൺസൾട്ടന്റ് - 65
അസം - 4,ഗുജറാത്ത് - 10,ഹിമാചൽ പ്രദേശ് - 1,ജാർഖണ്ഡ് - 2,കേരള - 2,മധ്യപ്രദേശ് - 9,മഹാരാഷ്ട്ര - 4,രാജസ്ഥാൻ - 2,സിക്കിം - 1,ഉത്തരാഖണ്ഡ് - 1,ഉത്തർപ്രദേശ് - 6,പശ്ചിമ ബംഗാൾ - 3,ഒഡീഷ - 8,ബീഹാര് - 2,ഹരിയാന - 2,പഞ്ചാബ് - 2,അരുണാചൽ പ്രദേശ് - 1,മണിപ്പൂർ - 1,മിസോറാം - 1,ഛത്തീസ്ഗഢ് - 3. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇൻഫർമേഷൻ ടെക്നോളജി ആൻഡ് അക്കൗണ്ടിങ് പരിജ്ഞാനം നിർബന്ധം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10.
ഡൽഹി എയിംസ് 430 ഒഴിവുകൾ
ഡൽഹി എയിംസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 430 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സയന്റിസ്റ്റ് - 26, ബയോകെമിസ്റ്റ് - 4
മെഡിക്കൽ ഫിസിസ്റ്റ് - 8, സ്റ്റോർ കീപ്പർ - 19, പ്രോഗ്രാമർ - 10, ടെക്നീഷ്യൻ - 24, ജൂനിയർ എൻജിനീയർ സിവിൽ - 6, ജൂനിയർഎൻജിനീയർ ഇലക്ട്രിക്കൽ - 3, ജൂനിയർ എൻജിനീയേർ റഫ്രിജറേറ്റർ - 4, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് - 110, ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ - 2, മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസ് ഗ്രേഡ് - 5
ലൈഫ് ഗാഡ് - 1, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് - 150,ന്യൂക്ലിയർ മെഡിക്കൽ ടെക്നോളജിസ്റ്റ് - 3, ഫാർമസിസ്റ്റ് - 8,സ്റ്റനോഗ്രാഫർ - 40, അസിസ്റ്റന്റ് വാർഡൻ - 2, സാനിട്ടറി ഇൻസ്പെക്ടർ - 5 എന്നിങ്ങനെയാണ് ഒഴിവ്. ജനറൽ വിഭാഗത്തിന് 1500 രൂപയാണ് അപേക്ഷാഫീസ്. എസ്.സി, എസ്.ടി, ഇ.ഡബ്ലു.എസ് വിഭാഗത്തിന് 1200 രൂപയും. ഭിന്നശേഷിക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12.
ഹിന്ദുസ്ഥാൻ കോപ്പറിൽ
ഹിന്ദുസ്ഥാൻ കോപ്പറിന്റെ മധ്യപ്രദേശിലുള്ള മലഞ്ജ്ഖണ്ഡ് കോപ്പർ പ്രൊജക്ടിൽ ട്രേഡ് അപ്രന്റീസ്ഷിപ്പിന് അവസരം. 120 ഒഴിവുണ്ട്. ഐ.ടി.ഐ/ പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം. ഒഴിവുകൾ ട്രേഡ് തിരിച്ച് : ഇലക്ട്രീഷ്യൻ-20, ഇൻസ്ട്രുമെന്റ് മെക്കാനിക്-2, മെക്കാനിക് ഡീസൽ-11, വെൽഡർ (ഇ.ആൻഡ്.ഇ)-14, ഫിറ്റർ-14, ടർണർ-6, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് മെക്കാനിക്-2, ഡ്രോട്ട്സ്മാൻ (മെക്കാനിക്)-3, ഡ്രോട്ട്സ്മാൻ (സിവിൽ)-1, സർവേയർ-5, കാർപ്പെന്റർ-3, പ്ലംബർ-2, മേസൺ (ബിൽഡിങ് കൺസ്ട്രക്ടർ)-1, ടെലികോം മെക്കാനിക്- 2, ഹോർട്ടികൾച്ചർ അസിസ്റ്റന്റ്-2, ഷോട്ട്ഫയറർ/ ബ്ലാസ്റ്റർ (മൈൻസ്)-14, മേറ്റ് (മൈൻസ്)-18. യോഗ്യത: ഹോർട്ടികൾച്ചർ അസിസ്റ്റന്റ്, ഷോട്ട്ഫയറർ/ ബ്ലാസ്റ്റർ(മൈൻസ്), മേറ്റ് (മൈൻസ്) എന്നിവയിലേക്ക് പ്ലസ്ടു സമ്പ്രദായത്തിലുള്ള പത്താം ക്ലാസ്സ് വിജയം/ തത്തുല്യമാണ് യോഗ്യത. മറ്റു ട്രേഡുകളിലേക്ക് അപേക്ഷിക്കാൻ ഈ യോഗ്യതക്കു പുറമെ ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ. (എൻ.സി.വി.ടി/ എസ്.സി.വി.ടി. അംഗീകൃതം) കൂടി വേണം. പ്രായം: 2020 ജനുവരി 31-ന് 25 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി. (നോൺ ക്രിമിലെയർ) മൂന്നു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. www.apprenticeship.gov.in -ൽ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവിരങ്ങളും അപേക്ഷാഫോമും www.hindustancopper.com എന്ന വെബ്സൈറ്റിൽ ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12.
റൈറ്റ്സ് ലിമിറ്റഡിൽ
റൈറ്റ്സ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ എൻജിനിയർ(സിവിൽ) 35 ഒഴിവുണ്ട്. (UR-12, EWS-02, OBC-03, SC-14, ST-04). ശമ്പളം: 40000 – 140000/. പ്രായപരിധി:40. യോഗ്യത: ബിഇ/ ബി.ടെക്ക് / ബിഎസ്സി (എൻജിനീയറിംഗ്)സിവിൽ എൻജിനീയറിംഗിൽ ബിരുദം. കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിൽപരിചയം ഉണ്ടായിരിക്കണം. ആപ്ളിക്കേഷൻ ഫീസ്: 600. (300/- EWS/SC/ST/PWD ) ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 23. വിശദവിവരം www.rites.com.വിലാസം: Assistant Manager (P)/Rectt., RITES Ltd., RITES Bhawan, Plot No.1, Sector-29, Gurgaon – 122001, Haryana
ലൈഫ് ഇൻഷ്വറൻസ്
കോർപറേഷൻ ഒഫ് ഇന്ത്യ
ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ അസിസ്റ്റന്റ് എൻജിനിയർ 50, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്പെഷ്യലിസ്റ്റ്) 168 എന്നിങ്ങനെ ഒഴിവുണ്ട്. അസി. എൻജിനിയർ(സിവിൽ) 29, ഇലക്ട്രിക്കൽ 10, ആർകിടെക്ട് 4, സ്ട്രക്ചറൽ 4, ഇലക്ട്രിക്കൽ/മെക്കാനിക്കൽ–-എംഇപി എൻജിനിയർ 3, അസി് അഡ്മിനിസട്രേറ്റീവ് ഓഫീസർ സിഎ 40, ആക്ച്യൂറിയൽ 30, ലീഗൽ 40, രാജഭാഷ 8, ഐടി 50 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത അസി. എൻജിനിയർ തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക്/ബിഇ. ആർകിടെക്ടിൽ ബിആർക്കും സ്രടക്ചറിൽ എംടെക്/എംഇ യുമാണ് യോഗ്യത അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം. ചാർട്ടേഡ് അക്കൗണ്ടിന് ബന്ധപ്പെട്ട പരീക്ഷ ജയിക്കണം. രാജഭാഷ യോഗ്യത ഹിന്ദിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം: 21–-30. 2020 ഫെബ്രുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്. ഒന്നാം ഘട്ടം പ്രാഥമിക പരീക്ഷ, രണ്ടാം ഘട്ടം പ്രധാന പരീക്ഷ, മൂന്നാം ഘട്ടം ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.licindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 15.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട്സർവീസസ് ലിമിറ്റഡിൽ 160 ഒഴിവ്
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 160 ഒഴിവ്. ഡ്യൂട്ടി മാനജർറാംപ് (4), ഡ്യൂട്ടി ഓഫീസർറാംപ് (4), ജൂനിയർ എക്സിക്യുട്ടീവ് (ടെക്നിക്കൽ)10, മാനേജർഫിനാൻസ് (1), ഓഫീസ് അക്കൗണ്ടന്റ്സ് (1), അസിസ്റ്റന്റ്സ് അക്കൗണ്ടന്റ്സ് (2), ജൂനിയർ എക്സിക്യുട്ടീവ് എച്ച്ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ (10) എന്നീ തസ്തികകളിലേക്ക് മാർച്ച് 7 നും ജൂനിയർ എക്സിക്യുട്ടീവ് , സീനിയർ കസ്റ്റമർ ഏജന്റ് (10), കസ്റ്റമർ ഏജന്റ് (100), പാരാ മെഡിക്കൽ ഏജന്റ്കംക്യാബിൻ സർവീസ് ഏജന്റ് (12) തസ്തികയിലേക്ക് മാർച്ച് 6 നും അഭിമുഖം നടക്കും. കരാർ നിയമനമാണ്. മുംബൈയിൽ വച്ച് നടക്കുന്ന തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. മുംബൈയിലാണ് അവസരം. അഭിമുഖത്തിനായി എത്തുന്നവർ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അതോടൊപ്പംഅപേക്ഷാ ഫീസായി Air India Air Transport Services LTD എന്ന പേരിൽ മുംബൈയിൽ മാറാൻ കഴിയുന്ന വിധത്തിലുളള 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സമർപ്പിക്കണം.
എസ്സി/എസ്ടി/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.airindia.in വെബ്സൈറ്റ് കാണുക.
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രൊഫസർ (ഇമരറ്റസ്), പ്രൊഫസർ(സിവിൽ എൻജി.), പ്രൊഫസർ ആൻഡ് ഹെഡ്(എംബിഎ). വിശദവിവരത്തിന് www.msrit.edu.
ഡിസി സ്കൂൾ ഒഫ് മാനേജ്മെന്റ്, ആർകിടെക്ചർ
ഡിസി സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡിസി സ്കുൾ ഓഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ എന്നിവിടങ്ങളിലേക്ക് പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരത്തിന് www.dcsmat.ac.in
ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡിഷ്യൽ അസിസ്റ്റന്റ്/ റീ സ്റ്റോറർ ഗ്രൂപ്പ് സി തസ്തികയിൽ 132 ഒഴിവുണ്ട്. യോഗ്യത ബിരുദം. കംപ്യൂട്ടർ ടൈപ്പിങിൽ കുറഞ്ഞത് 35 wpm വേഗത. പ്രായം 18–-27. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 11.
കോളേജ് ഒഫ് എൻജിനിയറിംഗ്് ട്രിവാൻഡ്രം
സി.ഇ.ടിയിൽ ലൈൻമാൻ/ ഇലക്ട്രീഷ്യൻ ഒഴിവിൽ ഒരുവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
എസ്.എസ്.എൽ.സിയും ഇലക്ട്രിക്കൽ എൻജിനിയറിംഗുംം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 19 - 50 വയസ്സ്. അപേക്ഷാഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപുകളും സഹിതം മാർച്ച് 15 വരെ പ്രിൻസിപ്പൽ, കോളേജ് ഒഫ് എൻജിനിയറിങ് ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
കേരള സ്മോൾ ഇൻഡസ്ട്രിയൽ
കേരള സ്മോൾ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനിൽ അസി. എൻജിനിയർ(സവിൽ), അസി. എക്സിക്യൂട്ടീവ് എൻജിനിയർ( സിവിൽ), അസി. എക്സിക്യുട്ടീവ് എൻജിനിയർ( ഇലക്ട്രിക്കൽ), സെയിൽസ് എക്സിക്യൂട്ടീവ്, ഓഡിറ്റ് അസി.(ഓഡിറ്റ് പർപസ്), ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് : www.keralasidco.com.