ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൽ (ബിഐഎസ്) വിവിധ തസ്തികകളിലായി 50 ഒഴിവുണ്ട്. ടെക്നിക്കൽ അസിസ്റ്റന്റ്(ലബോറട്ടറി) 30, സീനിയർ ടെക്നീഷ്യൻ 20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സും ഇലക്ട്രീഷ്യൻ/എയർകണ്ടീഷനിങ്/റഫ്രിജറേഷൻ/മെക്കാനിക്, ഫിറ്റർ/കാർപന്റർ/വെൽഡർ എന്നീ ട്രേഡുകളിൽ ഐടിഐ സർടിഫിക്കറ്റ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 18‐27. വിശദവിവരത്തിനും അപേക്ഷിക്കാനുമായി www.bis.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് എട്ട്.
ഇന്ത്യൻ ഓയിലിൽ അപ്രന്റീസ്
ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജിയണിലെ മാർക്കറ്റിംഗ് ഡിവിഷനിൽ 500 അപ്രന്റീസ് ഒഴിവ്. 364 ടെക്നിക്കൽ അപ്രന്റീസുകൾക്കും 136 നോൺ ടെക്നിക്കൽ അപ്രന്റീസുകൾക്കുമാണ് അവസരം. ട്രേഡ് അപ്രന്റീസിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താം ക്ലാസ് ജയവും ഐടിഐ സർട്ടിഫിക്കറ്റും നിർബന്ധമാണ്. അതേസമയം, ടെക്നിക്കൽ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എൻജിനീയറിങ് ഡിപ്ലോമ ഉള്ളവരായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - മാർച്ച് 20.
ഗെയിൽ ഇന്ത്യ
ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ ) 15ഉം എക്സിക്യൂട്ടീവ് ട്രെയിനി (ഇൻസ്ട്രുമെന്റേഷൻ )10ഉം ഒഴിവുകളാണുള്ളത്. പ്രായം: 28.
വിശദവിവരങ്ങൾക്ക്: gailonline.com . മാർച്ച് 12 വരെ അപേക്ഷിക്കാം.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി)സൈന്റിസ്റ്റ് ബി , സൈന്റിസ്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് എ തസ്തികകളിൽ ഒഴിവ്. സൈന്റിസ്റ്റ് ബി തസ്തികകളിൽ- 288ഒഴിവും സൈന്റിസ്റ്റ് ടെക്നിക്കൽ അസിസ്റ്റന്റ് എ -207 ഒഴിവും. മാർച്ച് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nic.in.
സർവേ ഒഫ് ഇന്ത്യ
സർവേ ഒഫ് ഇന്ത്യ മോട്ടോർ ഡ്രൈവർ കം മെഷ്യനിസ്റ്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.14 ഒഴിവുണ്ട്. യോഗ്യത: പത്താംക്ളാസ്. ഹിന്ദിയോ ഇംഗ്ളീഷോ അറിഞ്ഞിരിക്കണം. പ്രായം: 18-27. (സംവരണവിഭാഗത്തിന് പ്രായപരിധിയിൽ മാറ്റമുണ്ട്) . മാർച്ച് 31 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് : www.surveyofindia.gov.in
നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ്
നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മൈനിംഗ് സർദാർ ഇൻ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് സി: 88 ഒഴിവുകളും സർവേയർ ഇൻ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി ഗ്രേഡ് സി : 07 ഒഴിവുകളുമാണുള്ളത്.വിശദവിവരങ്ങൾക്ക്:nclcil.in
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ അസസ്റ്റന്റ് മാനേജർ (ഫിനാൻ സ്) 2 ഒഴിവുണ്ട്. യോഗ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയിൽ അംഗമായിരിക്കണം. യോഗ്യത നേടിയശേഷം സർക്കാർ വകുപ്പുകളിലോ പ്രധാന കമ്പനികളിലോ സിഎ സ്ഥാപനങ്ങളിലോ തൊഴിൽ പരിചയം വേണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 11 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.kannurairport.aero/careers.
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ
സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ വർക്മെൻ (അവിദഗ്ധ, വിദഗ്ദ്ധ വിഭാഗങ്ങളിൽ ട്രെയിനികൾ) വിഭാഗത്തിൽ ഒഴിവുണ്ട്. സ്ഥിരനിയമനം നൽകും. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 12.
ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ
ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ പ്രോജക്ട് ഓഫീസർ 14, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ 10, പ്രോജക്ട് അസോസിയറ്റ് 5 എന്നിങ്ങനെ ഒഴിവുണ്ട്. വിദശവിവരത്തിന് www.icai.org.