corona

ബെർലിൻ: ഇന്ന് ലോകം മുഴുവൻ കൊറോണപ്പേടിയിലാണ്. ഇതിനോടകം തന്നെ മൂവായിരത്തിലധികം പേർ രോഗം ബാധിച്ച് മരിച്ചു കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ കൊറോണയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഷേക്ക്‌ ഹാൻഡ് പോലും നൽകാൻ ജനങ്ങൾക്ക് പേടിയായിത്തുടങ്ങി. അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജർമ്മൻ ചാൻസലർ എയ്ഞ്ചൽ മെർക്കലിനും ജർമ്മനിയിലെ മന്ത്രിയുമാണ് വീഡിയോയിലുള്ളത്. ചാൻസലർ സന്തോഷപൂർവ്വം മന്ത്രിയെ സമീപിക്കുകയും ഷേക്ക് ഹാൻഡ് നൽകാനായി കൈ നീട്ടുകയും ചെയ്യുന്നത് കാണാം. എന്നാൽ അയാൾ പുഞ്ചിരിച്ചുകൊണ്ട് ഷേ‌ക്ക് ഹാൻഡ് നിരസിച്ചു.

Not shaking hands, don’t care who it is... #coronavirus pic.twitter.com/Xs0BWdD5YQ

— ian bremmer (@ianbremmer) March 2, 2020

മികച്ച ഒരു സന്ദേശമാണ് വീഡിയോ തരുന്നതെന്ന് ആരോഗ്യ വിദഗ്‌ദർ പറയുന്നു. ജർമ്മനിയിൽ കൊറോണ കേസുകളുടെ എണ്ണം 157 ആയി ഉയർന്നിരിക്കുകയാണ്. ഷേക്ക്‌ഹാൻഡും,​ ആലിംഗനവുമൊക്കെ രോഗം പകരാൻ കാരണമായേക്കാം. അതിനാൽ അതൊക്കെ ഒഴിവാക്കണമെന്ന് അവർ വ്യക്തമാക്കുന്നു.

അതേസമയം,​ വീഡിയോ വൈറലായതോടെ ഇവർക്ക് ആതിഥ്യ മര്യാദയ്ക്കായി കിടലൻ ഐഡിയ പറഞ്ഞുകൊടുത്തിരിക്കുകയാണ് ഇന്ത്യക്കാർ. നമസ്തെ പറഞ്ഞ് കൈ കൂപ്പുന്ന തങ്ങളുടെ ശീലത്തെ മാതൃകയാക്കാനാണ് സോഷ്യൽ മീഡിയയിലൂടെയുള്ള അവരുടെ ഉപദേശം.

Just do namaste! pic.twitter.com/YirX8zbado

— Keh Ke Peheno (@coolfunnytshirt) March 2, 2020

In India that's why do NAMASTE 🙏🙏🙏

— Sridhar N (@Sridhar_SRN) March 2, 2020

Just say Namastey 🙏. Indian way to greet...

— Dhokla ben, ગુજરાતી છોકરી 😎 (@Ahmedabadwali) March 2, 2020