nirbhaya-case

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗു‌പ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.നാല് പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാർച്ച് മൂന്നിനായിരുന്നു നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്.

വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ഗുപ്ത ദയാഹജി നൽകിയത്. ഇതോടെ നിർഭയ കേസിലെ നാല് പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് ഡൽഹി പട്യാല ഹൗസിലെ വിചാരണക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് കുമാർ ശർമ,​മുകേഷ് സിംഗ്,​അക്ഷയ് കുമാർ എന്നിവരുടെ ഹർജി നേരത്തെ രാഷ്ട്രപതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് കുമാർ, പവൻ ഗുപ്ത, അക്ഷയ് കുമാർ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി.