motor-cycle

അമേരിക്കയിലെ പ്രമുഖ കാർ നിർമ്മാണ കമ്പനിയാണ് ജീപ്പ്. യാത്രാകാറുകളിൽ അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഏർപ്പെടുത്തിയ എസ്.യു.വി മാതൃകയാണ് ജീപ്പിന്റെ പ്രത്യേകത. മികച്ച ഓഫ് റോഡ് കാറുകളും ജീപ്പ് നിർമ്മിക്കുന്നുണ്ട്.

കാർ നിർമ്മാതാക്കളായ ജീപ്പ് ഇപ്പോൾ ക്വൈറ്റ്കാറ്റുമായി ചേർന്ന് ഇലക്ടിക്ക് ഓഫ് റോഡ‌് മോട്ടോർ സൈക്കിൾ രംഗത്തിറക്കിയിരിക്കുകയാണ്. ബൈക്കിന്റെ മുൻകൂർ ബുക്കിങ്ങുകളും ആരംഭിച്ചു.

5,​899 യു.എസ് ഡോളറാണ് (4.3 ലക്ഷം രൂപ)​ ബൈക്കിന്റെ വില. ഇ-ബൈക്കുകളിൽ വിലയേറിയ ബൈക്കാണിത്. സാധാരണ ലഭ്യമാകുന്ന മൗണ്ടൻ ബൈക്കുകളുടെ വില 2000 യു.എസ് ഡോളറാണ് (1.46 ലക്ഷം രൂപ)​. വില അധികമാണെന്ന് തോന്നുമെങ്കിലും ജീപ്പ് ഓഫ് റോഡ് മൗണ്ടൻ ഇ-ബൈക്കുകളിൽ വച്ച് ഏറ്റവും മികച്ചതാണ് രംഗത്തെത്തിക്കുന്നത്.

750 വാട്ട്സും 160 എൻ.എം ടോർക്കും നൽകുന്ന ബഭാഗ് അൾട്രാ മിഡ് ഡ്രൈവ് മോട്ടറാണ് ബൈക്കിൽ ഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ ഇ-ബൈക്കുകൾക്ക് വേഗ പരിധിയുണ്ട് പക്ഷെ മോട്ടോറിന് 1.5 കിലോ വാട്ട്സ് പവർ വരെ ഉത്പാദിപ്പിക്കാൻ സാധിക്കും.

ഓഫ് റോഡിലെ സുഗമമായ യാത്രയ്ക്കുവേണ്ടി ഫയർ ലിങ്ക് സസ്പെൻഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരൊറ്റ ചാർജിൽ 64 കിലോമീറ്ററാണ് ബറ്ററിയുടെ ശേഷി.

ഇ-ബൈക്ക് വിപണിയിൽ വിജയം കണ്ടാൽ ജീപ്പ് ബൈക്ക് നിർമ്മാണ രംഗത്തേക്കും തിരിയുമെന്നാണ് സൂചന. സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഡുക്കാട്ടി കഴിഞ്ഞ വർഷം ഇ-മൗണ്ടൻ ബൈക്കായ മിഗ് ആർ.ആർ വിപണിയിലെത്തിച്ചിരുന്നു. ഇലക്ടോണിക്സ് രംഗത്തെ പ്രമുഖരായ ഷഓമിയും ഇ-ബൈക്ക് രംഗത്തിറക്കുമെന്ന് അറിയിച്ചു.ഇനി ഇലക്ട്രിക്ക് ബൈക്കുകളുടെ യുഗമാണ്. കൂടുതൽ വാഹന നിർമ്മാണ കമ്പനികൾ ഈ രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.