ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. ഇതിനിടെ "മല്ലു ട്രാവല"റായ കണ്ണൂർ സ്വദേശി ഷാക്കിർ തന്റെ ബെെക്കിൽ നടത്തുന്ന ലോകപര്യടനം തൽക്കാലം നിറുത്തിവച്ചു. തന്റെ മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് യാത്രയുടെ വിവരങ്ങള്‍ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. ഷാക്കിര്‍ അഞ്ചാം തിയ്യതി പുലര്‍ച്ചെ കണ്ണൂരിലെത്തും. ഇപ്പോള്‍ അസര്‍ബൈജാനിലാണ്. ഷാര്‍ജിയില്‍ നിന്നും കണ്ണൂരിലേക്കും വിമാനം കയറും.
കൊറോണ ഏറ്റവും കൂടുതലുള്ള ഇറാന്‍ വഴി എത്തിയതുകൊണ്ട് ഒരു മാസത്തേക്കെങ്കിലും മറ്റൊരു രാജ്യത്തേക്കും തനിക്ക് പോകാന്‍ പറ്റില്ലെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. 2019 ഒക്ടോബര്‍ 27-ന് കണ്ണൂരില്‍ നിന്ന് തുടങ്ങിയ സോളോ ബൈക്ക് യാത്ര അഞ്ച് രാജ്യങ്ങളിലൂടെയാണ് കടന്നുപോയത്. റഷ്യന്‍ എംബസിയില്‍ വിസയ്ക്ക് അപേക്ഷിക്കാനായി നില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൊവ്വാഴ്ച രാത്രി പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച അടച്ചശേഷം ചൊവ്വാഴ്ചയാണ് അവര്‍ തുറന്നത്. എംബസിയില്‍ പോയപ്പോള്‍ വിസ തരാം പക്ഷേ പത്ത്-പതിനഞ്ച് ദിവസത്തിന് ശേഷമുള്ള തിയ്യതിയില്‍ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി തരൂ എന്നാണ് അവര്‍ പറഞ്ഞത്. കൊറോണയാണ് അതിന് കാരണം. ജോര്‍ജിയന്‍ വിസയും നിരസിക്കപ്പെട്ടു. ഇന്ത്യക്കാരെ അവര്‍ക്കിഷ്ടമല്ല എന്നതും അതിനൊരു കാരണമാണെന്നും അദ്ദേഹം പറയുന്നു.