ന്യൂഡൽഹി: രാജ്യത്താകെ കൊറോണ വൈറസ് (കൊവിഡ് -19) പടരുന്ന സാഹചര്യത്തിൽ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. കൊറോണ പടരാതിരിക്കാൻ ജനക്കൂട്ട സമ്പർക്ക പൊതുപരിപാടികൾ കുറയ്ക്കാൻ ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശത്തെ തുടർന്നാണ് മോദിയുടെ തീരുമാനം. ഇതിന് പുറമേ ആഭ്യന്തരമന്ത്രി അമിത് ഷായും ഹോളി ആഘോഷങ്ങൾ ഒഴിവാക്കും.