പെരുമ്പാവൂർ :എംസി റോഡിൽ പെരുമ്പാവൂർ ഒക്കൽ കൃഷിഭവന് സമീപം സൂപ്പർ ഫാസ്റ്റും ലോറിയും കൂട്ടിയിടിച്ച് ലോറിഡ്രൈവർ തമിഴ്‌നാട് സത്യമംഗലം സ്വദേശി വിജയകുമാർ (50) മരിച്ചു.പാലക്കാട് നിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന ബസും,ആറ്റിങ്ങലിൽ നേന്ത്രക്കായ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ലോറിയുംഇന്നലെ പുലർച്ചെ രണ്ടിനാണ് കൂട്ടിയിടിച്ചത്. 20 പേർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.