ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്ക് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അൻപതു കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സുലൈമാന്റെ ഇരുപത് മുതൽ 55 വയസുവരെയുള്ള കാലഘട്ടത്തിലൂടെയാണ് ഫഹദ് കടന്നുപോകുന്നത്. ചിത്രത്തിന്റെ പോസ്റ്റർ അൽഫോൺസ് പുത്തേരൻ, രമേഷ് പിഷാരടി, സത്യൻ അന്തിക്കാട്, തുടങ്ങിയവരും ഷെയർചെയ്തിട്ടുണ്ട്.
ഹഹദും മഹേഷ് നാരായണനും, ഈ രണ്ടു കാരണങ്ങൾ മതി മാലികിനായി കാത്തിരിക്കാനെന്ന്
പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് കുറിച്ചു.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടി ഫെയിം ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. ചിത്രം ഏപ്രിൽആദ്യ വാരം തിയേറ്ററുകളിലെത്തും.