ശ്രീനഗർ: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടർന്ന് സമൂഹ്യമാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ജമ്മു കാശ്മീർ ഭരണകൂടം പിൻവലിച്ചു. ആറ് മാസത്തിലധികമായി തുടരുന്ന നിരോധനമാണ് പിൻവലിച്ചത്. 2ജി വേഗതയിൽ കേന്ദ്ര ഭരണപ്രദേശത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാകുമെന്നും എന്നാൽ പ്രീ പെയ്ഡ് ഫോണുകളിൽ ലഭിക്കില്ലെന്നും പുതിയ ഉത്തരവിൽ ഭരണകൂടം വ്യക്തമാക്കി.