തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിമുഴക്കി ഡി.വൈ.എഫ്.ഐ ഓഫീസിലേക്ക് കത്ത്. ഡി..വെെ.എഫ്.ഐ സംസ്ഥാന സമിതി ഓഫീസിലാണ് വധഭീഷണി മുഴക്കിയുള്ള കത്ത് എത്തിയത്. ഡി..വെെ..എഫ്..ഐ സംസ്ഥാന സെക്രട്ടറി എ.എ..റഹീമിനെതിരെയും വധഭീഷണിയുണ്ട്. റഹിമിന്റെ പേരിലാണ് ഭീഷണി കത്ത് ഓഫീസിലെത്തിയിരിക്കുന്നത്.
റഹിമിനെ അഭിസംബോധന ചെയ്‌താണ് കത്തെഴുതിയിരിക്കുന്നത്. “നിന്റെ നേതാവ് പിണറായിയെ ഞങ്ങൾ വെട്ടിക്കൊല്ലും. പോത്തിനെ അറക്കുന്നത് പോലെ. ചോരകണ്ട് മടുത്തവരാണ് ഞങ്ങൾ. ഞങ്ങളോട് കളി വേണ്ട,” എന്നാണ് കത്തിൽ പറയുന്നത്. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളെ വിമർശിച്ചതിന്റെ പേരിലാണ് ഭീഷണി കത്ത് അയച്ചിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്ക് റഹിം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു..
റഹീമിനെ വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ കത്തിൽ അസഭ്യവർഷമുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും എസ്..ഡി..പി..ഐയേയും തെറി പറഞ്ഞല്ലേ എന്നു ചോദിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പിണറായിയെയും റഹീമിനെയും നോക്കി വച്ചിട്ടുണ്ടെന്നും കൊന്നു കളയുമെന്നുമാണ് ഭീഷണി.
അതേസമയം സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണിയുണ്ട് . കൂത്തുപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.