വിശാഖപട്ടണം: ഇന്ത്യയുടെ ആദ്യ നൂതന ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ്-1ന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് സാങ്കേതിക കാരണങ്ങളാൽ ഐ.എസ്.ആർ.ഒ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആർ.ഒ അധികൃതർ ട്വീറ്റ് ചെയ്തു. 2,268 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജി.എസ്.എൽ.വി - എം.കെ 2 റോക്കറ്റാണ് ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക.
തദ്ദേശീയമായി വികസിപ്പിച്ച ഉയർന്ന റസല്യൂഷനിലുള്ള കാമറകളും ആധുനിക ഉപകരണങ്ങളുമാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. പ്രകൃതി ദുരന്തങ്ങൾ ജി സാറ്റ് -1 നിരീക്ഷിക്കും. കൃഷി, വനം, ഖനനം, പ്രകൃതി ദുരന്ത മുന്നറിയിപ്പ്, മേഘം, മഞ്ഞ്, ഹിമപാതം, സമുദ്രവിജ്ഞാനം എന്നീ മേഖലകൾക്കുള്ള വിവരങ്ങൾ ഉപഗ്രഹം ശേഖരിക്കും. 2,268 കിലോഗ്രാമാണ് ഭാരം. കൃത്യമായ ഇടവേളകളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങൾ തത്സമയം ലഭ്യമാക്കും. ഏത് കാലാവസ്ഥയിലും സൂക്ഷ്‌മചിത്രങ്ങൾ എടുക്കാനുമാകും.
സൈനിക ആവശ്യങ്ങൾക്കുള്ള ഭൗമ നിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമുള്ള രണ്ട് ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. തദ്ദേശീയമായി വികസിപ്പിച്ച ഉയർന്ന റസല്യൂഷനിലുള്ള കാമറകളും ആധുനിക ഉപകരണങ്ങളുമാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. 2,268 കിലോഗ്രാമാണ് ഭാരം. കൃത്യമായ ഇടവേളകളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ ചിത്രങ്ങൾ തത്സമയം ലഭ്യമാക്കാൻ കഴിയും. ഏത് കാലാവസ്ഥയിലും സൂക്ഷ്‌മചിത്രങ്ങൾ എടുക്കാനുമാകും. ഈ മാസം അവസാനം പിഎസ്‌എൽവി സി–-49 വിക്ഷേപണവും ഉണ്ടാകും. അടുത്തമാസം പിഎസ്‌എൽവി സി–-50 വിക്ഷേപണവും നിശ്ചയിച്ചിട്ടുണ്ട്.