rupee

ന്യൂഡൽഹി: രണ്ടായിരം രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിട്ടില്ലെന്ന് ധന സഹമന്ത്രി അനുരാഗ് താക്കൂർ ലോക്‌സഭയിൽ പറഞ്ഞു. പൊതുമേഖലാ ബാങ്കുകൾ എ.ടി.എമ്മിൽ നിന്നുൾപ്പെടെ 2,​000 രൂപാ നോട്ടുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2,​000 രൂപയ്ക്ക് ചേഞ്ച് (ചില്ലറ)​ കിട്ടാൻ പ്രയാസമാണെന്ന് വ്യാപക പരാതി ഉയർന്ന പശ്‌ചാത്തലത്തിൽ,​ എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ എ.ടി.എമ്മുകളിൽ 200,​ 500 രൂപാ നോട്ടുകൾ നിറയ്ക്കുകയാണ്. ഇത് ജനങ്ങൾക്ക് സഹായകമാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ 7.40 ലക്ഷം കോടി രൂപയാണ് രാജ്യത്ത് പ്രചാരത്തിലുള്ള 2,​000 രൂപാ നോട്ടുകളുടെ മൊത്തം മൂല്യം.