corona-

ന്യൂഡൽഹി : ലോകത്ത് കൊറോണ വൈറസ് പടരുന്നതിനിടയിലും വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിച്ച് കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച് ബി.ബി.സി. ബിബിസി ഇന്ത്യയുടെ 'വർക്ക് ലൈഫ് ഇന്ത്യ' എന്ന ചർച്ചയിലാണ് രോഗപ്രതിരോധത്തിലെ കേരള മോഡലിനെക്കുറിച്ച് പരാമർശം ഉണ്ടായത്.. ചൈനീസ് മാദ്ധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയില്‍ അവതാരകയായ ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.

കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതതായും രോഗബാധയെ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ ഭാഗമായി അവർകക് രോഗം ഭേദമായതായും അവതാരക വ്യക്തമാക്കി.. ഇതിനൊപ്പം നിപ, സിക വൈറസുകൾക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ നടപടികളെക്കുറിച്ചും ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.

പ്രമുഖ വൈറോളജിസ്റ്റായ ഡോ..ഷഹീദ് ജമീലാണ് ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മറുപടി നൽകി.. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങളും പ്രാഥമിക ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് ഡോക്ടർചൂണ്ടിക്കാട്ടി.