തിരുവനന്തപുരം : ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടിയ ഫുട്ബാൾ ടീമിനെയും നാല് മെഡലുകൾ നേടിയ ബോക്സിംഗ് ടീമിനെയും കേരള യൂണിവേഴ്സിറ്റി അനുമോദിച്ചു. ടീമംഗങ്ങൾക്കും പരിശീലകർക്കും റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളോടെ സർവകലാശാല ആസ്ഥാനത്ത് എത്തിച്ചു.
സെനറ്റ് ഹാളിൽ നടന്ന അനുമോദനച്ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. വി.പി. മഹാദേവൻ പിള്ള, പ്രോ വൈസ് ചാൻസിലർ ഡോ. പി.പി. അജയ കുമാർ,കായിക വിഭാഗം ഡയറക്ടർ ജയരാജൻ ഡേവിഡ്, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാൻ, അഡ്വ. മുരളീധരൻ പിള്ള, ഡോ. എസ്. നസീബ്, രഞ്ജു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നാളെ അന്തർദേശീയ കായിക താരങ്ങളെയും യൂണിവേഴ്സിറ്റി താരങ്ങളെയും ഉൾപ്പെടുത്തി കായിക സംഗമവും നടത്തുന്നുണ്ട്. യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നിർമ്മിച്ച പ്ളാറ്റിനം ജൂബിലി ഇൻഡോർ സ്റ്റേഡിയം നാളെ നാളെ കായികമന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും.