ദുബായ്: ഇനി ഒരു മാസക്കാലം പ്രവാസികൾക്ക് അക്ഷരാർത്ഥത്തിൽ അടിച്ചുപൊളിക്കാം. റംസാന് മുന്നോടിയായി ദുബായിൽ ഈ മാസം 31 വരെ 5000 ഉൽപന്നങ്ങൾക്ക് വിലക്കിഴിവുണ്ടാകുമെന്ന് സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. 25 മുതൽ 60 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും വിവിധ സ്ഥാപനങ്ങളിലും ഓഫറുകൾ ലഭിക്കും.
വിവിധ റീട്ടെയിൽ സ്ഥാപനങ്ങളുമായി ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കിയതായി കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ ഡോ. ഹാഷിം അൽ നുഐമി വ്യക്തമാക്കി. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അടക്കമുള്ള വിവിധ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാൻ ഈ പദ്ധതിയിലൂടെ സഹായകമാവും. റംസാൻ കാലത്തെ വില വർദ്ധനവ് തടയാൻ ലക്ഷ്യമിട്ടാണ് ഓഫറുകൾ പ്രഖ്യാപിച്ചത്.
യൂനിയൻ കോപ്പിൽ മാർച്ചിൽ 30 ശതമാനം വരെ കിഴിവ്
15ാമത് ഗൾഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ദിന കോൺഫറൻസിെന്റയും കോപ്പ് ഷോപ്പിങ് ഫെസ്റ്റിവലിെന്റയും ഭാഗമായി മാർച്ച് മാസം 300 ഓളം ഉൽപന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയതായി ഹാപ്പിനസ് ആന്റ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്‌തക്കി അറിയിച്ചു.