മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ. പുതിയ കരാർ ജോലികൾ. കുടുംബ ജീവിതത്തിൽ സ്വസ്ഥത.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹായമനസ്ഥിതി. കാര്യനിർവഹണ ശക്തിയുണ്ടാകും. അഭിപ്രായ സമന്വയമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അശ്രാന്ത പരിശ്രമം വേണ്ടിവരും. അവസരങ്ങൾ വന്നുചേരും. വിദഗ്ധോപദേശം സ്വീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും. സാമ്പത്തിക നേട്ടം. പൊതുപ്രവർത്തനത്തിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചർച്ചകളിൽ വിജയം. മേലധികാരിയുടെ പ്രതിനിധിയാകും. സുവ്യക്തമായ തീരുമാനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. സമന്വയ സമീപനം. സർവകാര്യ വിജയം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ. സാമ്പത്തികപുരോഗതി. നേതൃത്വ ഗുണം കിട്ടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുതാര്യതയുള്ള പ്രവർത്തനങ്ങൾ. വിമർശനങ്ങളെ അതിജീവിക്കും. മത്സരങ്ങളിൽ വിജയിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മാതാപിതാക്കളെ അനുസരിക്കും. ആത്മാഭിമാനം ഉണ്ടാകും. തൊഴിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മാനസിക സമ്മർദ്ദം വർദ്ധിക്കും. ചുമതലകൾ ഏറ്റെടുക്കും. ദൗത്യങ്ങൾ പൂർത്തീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തൃപ്തികരമായ പ്രവർത്തനം. ഗുരുകാരണവന്മാരുടെ അനുഗ്രഹം. അനുഭവജ്ഞാനം ഉപകാരമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
നിഷേധാത്മകമായ നിലപാട് മാറ്റും. വാഹനം മാറ്റിവാങ്ങും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.