ബാഹുബലി സീരീസിലൂടെ രാജ്യമെമ്പാടുള്ള പ്രേക്ഷകരുടെ മനം കവർന്ന നായിക അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു. സംവിധായകൻ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്ക വിവാഹം ചെയ്യുന്നതെന്നാണ് തെലുങ്കിൽ നിന്നുള്ള റിപ്പോർട്ടുകൾ.
അനുഷ്ക അഭിനയിച്ച തമിഴ് തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകൻ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വാർത്തയുടെ പേരിൽ സോഷ്യൽമീഡിയയിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്.
ബാഹുബലി നായകൻ പ്രഭാസുമായി അനുഷ്്ക പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. പ്രകാശ് കോവേലമുടി വിവാഹമോചിതനാണ് എന്നത് അനുഷ്കയുടെ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുൻഭാര്യ. 2014ലാണ് ഇരുവരും വേർപിരിഞ്ഞത്.