കോവളം: പാച്ചല്ലൂരിന് സമീപം പാറവിളയിൽ പൂട്ടിയിട്ടിരുന്ന വിടിന്റെ മുൻവാതിൽ പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന75,000 രുപയുടെ സ്വർണാഭരണങ്ങൾ കവർന്നു. പാച്ചല്ലൂർ പാറവിള സ്വദേശി വത്സലയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ടെക്‌നോപാർക്ക് ജീവനക്കാരി ശാലിനിയുടെ മകളുടെ ആഭരണങ്ങളാണ് ബുധനാഴ്ച്ച പുലർച്ചയോടെ കവർന്നത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. അലമാരകൾ എല്ലാം കുത്തിത്തുറന്ന നിലിയിലായിരുന്നു. വീട്ടുകാർ തിരുവല്ലം പൊലീസിനെ വിവരമറിയിച്ചു പൊലീസ് കേസെടുത്തു