കൊല്ലം: നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്.എൻ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ജാസ്‌മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ഒമ്പതരയോടെ സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ ജാസ്മി അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ എത്തി നാടോടി സ്ത്രീയെ പിടിച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.