ഹെെദരാബാദ്: തെലുങ്ക് ബിഗ്ബോസ് സീസൺ ത്രീ ജേതാവ് ഗായകൻ രാഹുൽ സിപ്ലിഗുഞ്ജിനെ കയ്യേറ്റം ചെയ്തു. നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെെഗരാബാദിലെ ഗച്ചിബൗളിയിൽ ഒരു പബ്ബിൽ നടന്ന തർക്കത്തിനിടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകൾ ചേർന്ന് രാഹുലിന്റെ പെൺ സുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് കലഹമുണ്ടായത്. തടയാൻ ശ്രമിച്ച രാഹുലിനെ ബിയർ ബോട്ടിൽകൊണ്ട് അടിക്കുകയായിരുന്നു. രാഹുലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പബ്ബിൽ കലഹം നടന്നത്. തർക്കത്തിനിടയിൽ ഒരാൾ തന്റെ തലയിൽ ബിയർബോട്ടിൽകൊണ്ട് അടിച്ചെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു. ആക്രമികൾക്ക് നഗരത്തിലെ എ.എൽ.എയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Do it all started here! #RahulSipligunj pic.twitter.com/yY4oJ72P6s
— Delivery Of Thoughts (@DotsByHari) March 5, 2020
Bigg Boss-3 Telugu winner Rahul Sipligunj attacked in a pub with a beer bottle. Treated at hospital in Gachibowli 😪 #RahulSipligunj #pubattact #RahulSipligunj_attacked #hyderabad #hyderabadpub pic.twitter.com/7GmtcNf1df
— mental MASS🤙🔥 (@jrNTR999999999) March 5, 2020