ന്യൂഡൽഹി: രാജ്യം മുഴുവൻ കൊറോണ ഭീതിയിലാണ്. നിലവിൽ 29 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരും അരോഗ്യ വകുപ്പുമൊക്കെ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്. രോഗ വ്യാപനം തടയാൻ പശ്ചിമ ബംഗാളിൽ ബി.ജെ.പി വിതരണം ചെയ്ത മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം.
'കൊറോണ വൈറസിൽ നിന്ന് രക്ഷിക്കണം മോദിജി' എന്നാണ് മാസ്കിൽ എഴുതിയിരിക്കുന്നത്. ബി.ജെ.പിയിലെ തദ്ദേശിയരായ നേതാക്കൾ കഴിഞ്ഞ ദിവസമാണ് ഇത് കൽക്കത്തയിൽ വിതരണം ചെയ്തത്. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ചിലർ മാസ്‌കിന്റെ ഗുണമേന്മയേയും, അതിൽ എഴുതിയിരിക്കുന്ന കുറിപ്പിനെയും പരിഹസിക്കുന്നുണ്ട്. സ്വന്തം പാർട്ടിക്കാർ തന്നെ മോദിയെ ട്രോളി തുടങ്ങിയോ എന്ന് വിമർശകർ ചോദിക്കുന്നു.
Kolkata: Local leaders of the West Bengal unit of BJP distributed masks among people, with 'Save from Coronavirus infection Modi ji' printed on them, in the city earlier today. pic.twitter.com/hUkSjFnLRZ
— ANI (@ANI) March 4, 2020