ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇ.പി.എഫ്) നിരക്ക് കുറയ്ക്കാൻ കേന്ദ്ര ബോർഡ് ഒഫ് ട്രസ്റ്റീസ് (സി.ബി.ടി) തീരുമാനിച്ചെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വർ അറിയിച്ചു. ഇതുപ്രകാരം റിട്ടയർമെന്റ് ഫണ്ട് ബോഡി ഇ.പി.എഫ്.ഒയുടെ വരിക്കാർക്ക് 8.5 ശതമാനം പലിശ നൽകും.
2018-19 സാമ്പത്തിക വർഷത്തിലെ ഇ.പി.എഫ്.ഒ നിക്ഷേപങ്ങൾക്ക് നൽകിയ 8.65 ശതമാനം പലിശനിരക്കിൽ നിന്ന് 0.15 ശതമാനമാണ് കുറച്ചിരിക്കുന്നത്. നടപടി പ്രൊവിഡന്റ് ഫണ്ട് പദ്ധതിയുടെ ആറ് കോടിയിലധികം വരിക്കാരെ ബാധിക്കും. 2012-13 വർഷത്തിലെ നിരക്കാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്