താൻ ഏറ്റവുമധികം ആഗ്രഹിച്ച വാഹനത്തിൽ യാത്ര ചെയ്യാൻണ ലഭിച്ച അവസരത്തെ കുറിച്ച് മസു തുറക്കുകയാണ് പ്രശസ്‌ത യുവ പിന്നണിഗായകൻ വിപിൻ സേവിയർ. ജനറൽ മോട്ടോഴ്‌സിന്റെ അഭിമാനവും കരുത്തുമായ ഹമ്മറിൽ യാത്ര ചെയ്യാൻ കൊതിച്ചതും, ഒരു അമേരിക്കൻ പര്യടനത്തിനിടെ അത് സാധ്യമായതുമെല്ലാം വിപിൻ കൗമുദി ടിവിയിലൂടെയാണ് മനസു തുറന്നത്.

hummer

'വർഷങ്ങൾക്ക് മുമ്പാണ്. അന്ന് 'ഹമ്മർ ഭ്രാന്ത്' തലയ്‌ക്ക് പിടിച്ചിരിക്കുന്ന സമയമാണ്. ആയിടയ്‌ക്ക് അമേരിക്കയിൽ പരിപാടിക്ക് പോയപ്പോൾ നമ്മുടെ സ്പോൺസർക്ക് ഹമ്മറുണ്ടായിരുന്നു. ഓടിക്കാൻ ചോദിച്ചില്ലെങ്കിലും ഒന്ന് യാത്ര ചെയ്യാൻ പറ്റോ ചേട്ടാ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പുള്ളി സമ്മതിക്കുകയും ഹമ്മറിൽ യാത്ര ചെയ്യാൻ കഴിയുകയും ചെയ്‌തു. വളരെ വ്യത്യസ്‌തമായ യാത്രയായിരുന്നു അത്. സീറ്റിൽ തന്നെ ഫുൾ മസാജിംഗും കാര്യങ്ങളും റെഡിയായിരുന്നു'.