army-

തിരുവനന്തപുരം: സായുധസേനയിലെ അംഗങ്ങൾക്കും വിമുക്തഭടന്മാർക്കും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന സൈനികക്ഷേമ വകുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് സൈനിക് വെൽഫെയർ സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിച്ചു. പി.എസ്.സി വഴിയാണ് ഇതുവരെ വകുപ്പിൽ നിയമനം നടന്നിരുന്നത്. എന്നാൽ സൈനികക്ഷേമ വകുപ്പിലെ ഉന്നതർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വകുപ്പിന്റെ നിയന്ത്രണം പൂർണമായും കേന്ദ്രസൈനിക ബോർഡിന് കൈമാറാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ‌ഓർഗനൈസേഷൻ മുഖ്യമന്ത്രിക്കും സൈനികക്ഷേമ സെക്രട്ടറിക്കും പരാതി നൽകി.