തലസ്ഥാനത്ത് ഇന്നലെ നടന്ന ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ യാത്രക്കാരനായ കാച്ചാണി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ച സംഭവം പല വിവാദങ്ങൾക്കും കാരണമായി എന്നാൽ കുഴഞ്ഞ് വീണയാൾക്ക് ധൈര്യത്തോടെ മുന്നോട്ട് വന്ന് സി.പി.ആർ കൊടുത്ത് രക്ഷപ്പെടുത്താൻ നോക്കിയ യുവതിയെ പ്രശംസിക്കുകയാണ് മലയാളക്കര.
സമരകോലാഹലങ്ങൾക്കിടെ രാജേന്ദ്രൻ കുഴഞ്ഞ് വീണപ്പോൾ സി.പി.ആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആ യുവതി ഒരു സ്റ്റാഫ് നേഴ്സാണ് പേര് രഞ്ജു.
അത്തരത്തിലൊരു സാഹചര്യത്തിൽ പൊതുസ്ഥലത്ത് ഡോക്ടർമാർ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് രഞ്ജു സധൈര്യം മുന്നോട്ടെത്തിയത്. സി.പി.ആർ നൽകി രോഗിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങളൊന്നും കടന്ന് പോകാത്ത വിധം ബ്ളോക്കുണ്ടായിരുന്നതിനാൽ കുഴഞ്ഞ് വീണതിനുശേഷം ഒരു മണിക്കൂറോളം വൈകിയാണ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. കുറച്ച് നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.
രഞ്ജുവിന്റെ പ്രവൃത്തി പൊതുസ്ഥലങ്ങളിൽ കുഴഞ്ഞ് വീഴുന്നവർക്ക് സി.പി.ആർ നൽകാൻ ആയിരങ്ങൾക്ക് പ്രചോദനമാകും എന്നത് തീർച്ച. വനിതാ ദിനത്തിലും ആരോഗ്യദിനത്തിലും ആദരിക്കപ്പെടേണ്ടത് ഇവരെ പോലുള്ളവരാണ്.