അസുൻസിയോൺ: ബ്രസീലിന്റെ ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ പരാഗ്വേയിൽ അറസ്റ്റിലായി. വ്യാജ പാസ്പോർട്ട് കൈവശം വച്ചതിനാണ് താരത്തെ അറസ്റ്റ് ചെയ്തത്. റൊണാൾഡീന്യോയ്ക്കൊപ്പം സഹോദരൻ റോബർട്ടോ ഡി അസിസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാസിനോ ഉടമ നെൽസൺ ബെലോട്ടിയുടെ ക്ഷണപ്രകാരം ബുധനാഴ്ചയാണ് റൊണാൾഡീന്യോയും സഹോദരനും പരാഗ്വേയിലെത്തിയത്. ഇവർക്ക് പൊതുപരിപാടികളിലും പങ്കെടുക്കാനുണ്ടായിരുന്നു. ഇവരുടെ കൈയ്യിൽ നിന്ന പരാഗ്വൻ പൗരൻമാരെന്നുള്ള പാസ്പോർട്ട് പിടികൂടിയെന്നാണ് റിപ്പോർട്ട്. നിലവിൽ റൊണാൾഡീന്യോയ്ക്ക് ബ്രസീലിയിൻ പാസ്പോർട്ടില്ല, കഴിഞ്ഞ സെപ്തംബറിൽ താരത്തിന്റെ പാസ്പോർട്ട് ബ്രസീലിയൻ കോടതി റദ്ദാക്കിയിരുന്നു. 2015ൽ ഗുവയ്ബ തടാകത്തിൽ അനധികൃത നിർമ്മാണം നടത്തിയതിന് റൊണാൾഡീന്യോയ്ക്ക് പിഴയും കോടതി വിധിച്ചിരുന്നു. 2002 ഫുട്ബോൾ ലോകകപ്പിൽ ബ്രസീലിനെ മുത്തമുടിക്കുന്നതിൽ റൊണാൾഡീന്യോ മുഖ്യപങ്ക് വഹച്ചിരുന്നു. ബാഴ്സലോണ, എ.സി മിലാൻ, പി.എസ്.ജി തിടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.