cm

തിരുവനന്തപുരം: റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും, കെ.എസ്.ഐ.ഡി.സിയും കേരളത്തിലുടനീളം 33 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ധാരണാപത്രത്തിൽ ഏർപ്പെട്ടു. ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ റിലയൻസ് ജിയോയുടെ കേരള മേധാവി കെ സി നരേന്ദ്രനും കെ.എസ്ഐ.ഡി.സി എംഡി. ജി രാജമണിക്ക്യം ഐ.എ.എസ് മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി, എം എം മണി; വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. എലങ്കോവൻ ഐ.എ.എസ് എന്നിവരുടെ സാനിധ്യത്തിൽ ഒപ്പുവെച്ചു.

ധാരണാപത്രം പ്രകാരം ജിയോ 33മെഗാവാട്ട് സൗരാർജ്ജം ഉൽ‌പാദിപ്പിക്കുന്നതിനായി കേരളത്തിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി 300 കോടി രൂപ നിക്ഷേപിക്കും. ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നടന്ന അസെൻഡ് കേരളം 2020 – ആഗോള നിക്ഷേപകരുടെ യോഗത്തിലാണ് ഈ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.