dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കൂറുമാറി. വിസ്തരിക്കുന്നതിനിടെയാണ് കൂറുമാറിയത്. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴിയായണ് മാറ്റിപറഞ്ഞത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്ക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

തന്റെ അവസരങ്ങൾ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം പൊലീസിൽ കൊടുത്ത മൊഴി. ഇക്കാര്യം താൻ ദിലീപിനോട് ചോദിച്ചിരുന്നെന്നും അന്വേഷണസംഘത്തിന് മുൻപാകെ നൽകിയിരുന്ന മൊഴിയിൽ ഇടവേള ബാബു പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു നിഷേധിച്ചു.