പുതുക്കിയ പരീക്ഷ തീയതി
അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. രജിസ്റ്റർ ചെയ്തവർക്കും സെക്കന്റ് സ്‌പെൽ 2018, സപ്ലിമെന്ററി രജിസ്‌ട്രേഷൻ ചെയ്തവർക്കും പിഎച്ച്.ഡി. കോഴ്‌സ് വർക്ക് കോഴ്‌സ് 3 പരീക്ഷ മാർച്ച് എട്ടിന് ഉച്ച കഴിഞ്ഞ് 1.30ന് അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും.
അപേക്ഷ തീയതി നീട്ടി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിലെ ബി.എഫ്.എ പരീക്ഷയ്ക്ക് പിഴയില്ലാതെ ആറുവരെയും 525 രൂപ പിഴയോടെ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്‌സി. (അഫിലിയേറ്റഡ് കോളേജുകളിലെ 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പ്രോജക്ട് മൂല്യനിർണയം, ഡിസർട്ടേഷൻ/വൈവാവോസി, പ്രാക്ടിക്കൽ പരീക്ഷകൾ 20, 21 തീയതികളിൽ കോട്ടയം പുല്ലരിക്കുന്ന് സി.പി.എ.എസ്., ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടക്കും.
പരീക്ഷാഫലം
ഐ.ഐ.ആർ.ബി.എസിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി എം.എസ്‌സി. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2, 3 20132016 അഡ്മിഷൻ) റീഅപ്പിയറൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 18 വരെ അപേക്ഷിക്കാം.
അദ്ധ്യാപക ഒഴിവ്
സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ എം.പി.ഇഎസ്. ക്ലാസുകൾ എടുക്കുന്നതിന് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. അസൽ രേഖകൾ സഹിതം ഒൻപതിന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04812732368, 9447006946.